കേരളത്തിലെ ആധികാരിക മതപണ്ഡിതസഭയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ്. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം കീഴ്ഘടകങ്ങളുണ്ട്. അവയില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരള സുന്നി ബാല വേദി. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‌സിലിനാണ് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി. മാനു മുസ്ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിച്ചതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ത്തിരുന്നത് ഒരു സത്യം തന്നെയായിരുന്നു.

0 Comments